മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായ ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായി. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് കല്യാണി പ്രിയദര്ശന്, മീന, മല്ലിക സുകുമാരന്‍ ലാലു അലക്സ് തുടങ്ങിയവരാണ്.
തെലങ്കാനയില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post