കാബൂള്‍: അഫ്ഗാനിലെ പഞ്ചശീര്‍ പ്രവിശ്യ പിടിച്ചെടുക്കാന്‍ താലിബാനെ സഹായിച്ചത് പാകിസ്ഥാന്‍ വ്യോമസേനയെന്ന വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് പ്രതിരോധ സേനാ തലവന്‍ അഹമ്മദ് മസൂദ്. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ച്ശീര്‍ പ്രവിശ്യയ്ക്ക് മുകളില്‍ കൂടി പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചുവെന്ന് പ്രതിരോധ സേന നേതാവ് അഹമ്മദ് മസൂദ് പുറത്തു വിട്ട 19 മിനിറ്റ് നീളുന്ന ശബ്ദ സന്ദേശത്തിലും വ്യക്തമാക്കുന്നു. ആക്രമണത്തില്‍ മസൂദിന്റെ കുടുംബാംഗങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
‘താലിബാനോട് ചേര്‍ന്ന് പാകിസ്താനും പഞ്ച്ശീറിനെ ആക്രമിച്ചു. അന്താരാഷ്ട്ര സമൂഹം ഇതൊക്കെ നിരീക്ഷിക്കുന്നു’ – മസൂദ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.
പഞ്ച്ശീറില്‍ താലിബാന് പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് പാകിസ്ഥാന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്താലാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താലിബാന്‍ പക്ഷത്തുള്ളയാള്‍ പാക് സൈനികനാണെന്ന തെളിവുകള്‍ പുറത്ത് വന്നിരുന്നു. മൃതദേഹത്തില്‍ നിന്നും ലഭിച്ച കാര്‍ഡാണ് പാക് സഹായത്തിന് തെളിവായത്.
പഞ്ച്ശീറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. അതേസമയം താലിബാനോടുള്ള പോരാട്ടത്തില്‍ നിന്ന് പ്രതിരോധ സേന പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post