ചെന്നൈ: നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ. അരിയല്ലൂർ സ്വദേശിനിയായ കനിമൊഴിയാണു (16) പരാജയ ഭീതിയിൽ ജീവനൊടുക്കിയത്. പരീക്ഷയ്ക്കു ശേഷം വിദ്യാർഥിനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നാണു മാതാപിതാക്കൾ നൽകിയിരിക്കുന്ന മൊഴി.
പ്ലസ്ടു പരീക്ഷയിൽ 600ൽ 562 മാർക്കു വാങ്ങിയിരുന്നു കനിമൊഴി. എന്നാൽ, നീറ്റിൽ വിജയിക്കാൻ കഴിയില്ലെന്ന ഭീതിയാണ് ആത്മഹത്യയിലേക്കു നയിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാർഥിയും നീറ്റ് പേടിയിൽ ജീവനൊടുക്കിയിരുന്നു. തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കാനുള്ള ബിൽ കഴിഞ്ഞ ദിവസമാണു നിയമസഭയിൽ പാസാക്കിയത്.
Discussion about this post