തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന് സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴുദിവസമാക്കി ഉത്തരവ്. പോസിറ്റീവായവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതു അവധി ഉള്‍പ്പെടെ ഏഴുദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവായാല്‍ ഓഫിസില്‍ ഹാജരാകണം. ആരോഗ്യവകുപ്പിന്റെയോ തദ്ദേശ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അവധി അനുവദിക്കും.
പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്നയാള്‍ മൂന്നുമാസത്തിനിടെ കോവിഡ് മുക്തനായതാണെങ്കില് ക്വാറന്റീന് വേണ്ട. ഇവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചും സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫിസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണം. കോവിഡ് മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്നവര്‍ക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സ കാലയളവ് മുഴുവന്‍ പ്രത്യേക അവധി അനുവദിക്കും.
Discussion about this post