വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി. ഇക്കാര്യം വ്യക്തമാക്കി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. പ്രസ്താവനയിൽ പാകിസ്ഥാനെതിരെ വിമർശനപരമായ വസ്തുതകൾ ഉൾപ്പെടുത്തി.
അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ നിയമത്തിന് കൊണ്ടു വരണമെന്നും പ്രസ്താവനയിൽ പാകിസ്ഥാനോട് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഭീകരാവദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവരങ്ങൾ പരസ്പരം കൈമാറുമെന്നും ഭീകര വിരുദ്ധ സാങ്കേതിക വിദ്യകൾ ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുമെന്നും മോദിയും ബൈഡനും വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ മണ്ണ് ഭീകരവാദത്തിന്റെ വേദിയാക്കരുതെന്ന് ഇരു നേതാക്കളും താലിബാന് ശക്തമായ താക്കീത് നൽകി.
ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര സഹകരണം മെച്ചപ്പെടുത്തും. കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ സംയുക്തമായി പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചു.
Discussion about this post