തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്നത് വൻ പ്രകൃതിക്ഷോഭങ്ങളുടെ നാളുകളെന്ന് സൂചന. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്ത് കൂടുതൽ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും വരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ വിലയിരുത്തൽ. യോഗത്തിൽ റവന്യൂ, വനം വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേരളത്തിൽ തുലാവർഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ തുലാവർഷകാലത്ത് സംസ്ഥാനത്ത് ലഭിക്കേണ്ട 84% മഴയും ഒക്ടോബറിലെ ആദ്യ 17 ദിവസത്തിനുള്ളിൽ ലഭിച്ചതായും യോഗം വിലയിരുത്തി.
കക്കി, മൂഴിയാർ, ഷോളയാർ, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, പൊന്മുടി, പമ്പ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പീച്ചി, ചിമ്മിനി എന്നിവിടങ്ങളിൽ റെഡ് അലർട്ടും, ഇടമലയാർ, കല്ലട, ചുള്ളിയാർ, മീങ്കര, മലമ്പുഴ, മംഗള എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും, വാഴാനി പോത്തുണ്ടി എന്നിവിടങ്ങളിൽ ബ്ലൂ അലർട്ടുമാണ്.
Discussion about this post