തിരുവനന്തപുരം: ജനങ്ങളടച്ച വീട്ടുകരം തട്ടിപ്പു നടത്തിയ കോർപ്പറേഷൻ ഇടതു ഭരണക്കാർക്കെതിരെ ബിജെപി കൗൺസിലർമാർ ഇരുപത് ദിവസം മുൻപ് ആരംഭിച്ച സമരം തുടരുന്നു. സമരപ്പന്തലിൽ കഴിഞ്ഞ നാല് ദിവസമായി നിരാഹാരം അനുഷ്ടിക്കുന്ന നേമം കൗൺസിലർ ദീപികയുടെ മകൻ കേശു സമരത്തിന്റെ ആവേശമാകുകയാണ്. അഴിമതിക്കെതിരായ അമ്മയുടെ പോരാട്ടങ്ങൾക്ക് പിന്തുണയുമായി സമരപ്പന്തലിൽ തുടരുന്ന കുഞ്ഞ് കേശു ബിജെപി പോരാട്ടത്തിന്റെ ഐതിഹാസികമായ ഏടാകുകയാണ്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്, നാല് ദിവസമായി നിരാഹാരം തുടരുന്ന ദീപികയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കൊപ്പം മകൻ കേശുവും ആശുപത്രിയിലാണ്.
ബിജെപി കൗൺസിലർമാരുടെ പോരാട്ടത്തെ ധർമസമരം എന്നാണ് സംസ്ഥാന നേതൃത്വം വിശേഷിപ്പിക്കുന്നത്. വീട്ടുകരം വെട്ടിപ്പിനെതിരെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നടത്തുന്ന പ്രക്ഷോഭം ഐതിഹാസികമാണ് . ദീപിക ഉൾപ്പെടെ സമരം ചെയ്യുന്ന ബിജെപി കൗൺസിലർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സന്ദീപ് വാര്യർ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
https://www.facebook.com/Sandeepvarierbjp/posts/6336594356382277
Discussion about this post