ഡൽഹി: കശ്മീരിൽ ഭീകരവാദം നിയന്ത്രണ വിധേയമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആസാദിന്റെ പ്രസ്താവന വസ്തുതാപരമാണെന്ന് ബിജെപി വ്യക്തമാക്കി. ആസാദിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും ബിജെപി നേതാക്കൾ ദേശീയ മാധ്യമത്തോട് പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വാക്കുകൾ സ്വാഗതം ചെയ്യുകയാണ്. കാര്യങ്ങൾ ശുഭകരമായി നോക്കിക്കാണാൻ അദ്ദേഹം ശ്രമിക്കുന്നത് നല്ല സൂചനയാണ്. രാഹുൽ ഗാന്ധിക്ക് ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും യാതൊരു ബഹുമാനവുമില്ലെന്നും ഒരു കശ്മീരി എന്ന നിലയിലുള്ള ഗുലാം നബി ആസാദിന്റെ വാക്കുകൾ സ്വാഗതാർഹമാണെന്നും ജമ്മു കശ്മീർ ബിജെപി വൈസ് പ്രസിഡന്റ് യുദ്ധവീർ സേഥി പറഞ്ഞു.
2019 ഓഗസ്റ്റ് 5ന് ശേഷം കശ്മീരിൽ വലിയ മാറ്റമുണ്ടായി. കല്ലേറും ബന്ദുകളും പാകിസ്ഥാൻ പതാക ഉയർത്തലും അവസാനിച്ചു. ഗുലാം നബി ആസാദിന്റെ വാക്കുകൾ ശ്രദ്ധേയമാണെന്നും അദ്ദേഹം യഥാർത്ഥ കശ്മീരി ആണെന്നുമായിരുന്നു മുൻ കശ്മീർ ഉപമുഖ്യമന്ത്രി കവീന്ദർ ഗുപ്തയുടെ പ്രതികരണം.
ഗുലാം നബി ആസാദിന്റെ വാക്കുകൾ പ്രതീക്ഷാനിർഭരമാണ്. കശ്മീരിന്റെ യഥാർത്ഥ ചിത്രം അദ്ദേഹത്തിന് മുന്നിൽ വ്യക്തമാണ്. ഇത് കോൺഗ്രസിന്റെ വിദ്വേഷ പ്രചാരണങ്ങുള്ള മറുപടിയാണ് എന്നായിരുന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ വാക്കുകൾ.
Discussion about this post