ഡല്‍ഹി: 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ രജനീകാന്ത് സ്വീകരിച്ചു.
രാവിലെ പതിനൊന്ന് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തമിഴ് നടന്‍ ധനുഷ്, ബോളിവുഡ് താരം മനോജ് ബാജ്‌പേയ് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. കങ്കണാ റണൗട്ടാണ് മികച്ച നടി. പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്.
രണ്ടു വര്‍ഷമായി ഉപരാഷ്ട്രപതിയാണു അവാര്‍ഡ് സമ്മാനിക്കുന്നത്. നേരിട്ട് വാങ്ങാത്തവര്‍ക്ക് അവാര്‍ഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന്റെ ഡല്‍ഹി ആസ്ഥാനത്ത് നിന്ന് നേരിട്ട് കൈപ്പറ്റണം












