ടോക്യോ: ബാറ്റ്മാൻ സിനിമയിലെ ജോക്കറുടെ വേഷം ധരിച്ചെത്തിയ അക്രമി പത്ത് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ട്രെയിനിന് തീ വെക്കുകയും ചെയ്തു. ഇരുപത്തിനാല് വയസ്സുകാരനാണ് അക്രമി. ഇയാളുടെ അതിക്രമത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു.
അക്രമിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് പിടികൂടി. കുത്തേറ്റ അറുപത് വയസ്സുകാരന്റെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അക്രമത്തിന് ശേഷം ട്രെയിനിന് ചുറ്റും ദ്രാവകം ഒഴിച്ച ഇയാൾ തീ കത്തിക്കുകയായിരുന്നു.
京王線火災で逃げる人々 pic.twitter.com/ZfN1pD0C2V
— しずくβ (@siz33) October 31, 2021
ഹാലോവീൻ സ്റ്റണ്ടാണ് നടക്കുന്നത് എന്നാണ് ആളുകൾ ആദ്യം കരുതിയത്. എന്നാൽ രക്തം പുരണ്ട കത്തി കണ്ടതോടെ ആളുകൾ ഓടി മാറുകയായിരുന്നുവെന്ന് ജാപ്പനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താൻ ആളുകളെ കൊന്ന് വധശിക്ഷ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post