കൊച്ചി : കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് കൊച്ചിയില്‍ നടന്ന സംഭവമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലെ കൈയ്യാങ്കളിയ്ക്കിടയിൽ ശിവൻകുട്ടി ഡസ്കിൽ കയറി നിന്ന് പ്രതിഷേധിക്കുകയും കംപ്യുട്ടർ അടക്കമുള്ള സാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തതിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് പരിഹസിച്ച് സൈബർ കോൺഗ്രസ്. ‘ശെരി സർ ഇനി സർ പറയുന്നത് പോലെ ചെയ്യാം സർ’ എന്നും ഇവർ പറയുന്നു.
‘ഇന്ധനവില വർദ്ധനവിനെതിരെ നടത്തിയ സമരത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്ത താരത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകൊണ്ട നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം നടപടികള്‍ ഒരു സ്വതന്ത്ര്യ രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ല . പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്‍റെ ഉൾക്കാമ്പ്’- ശിവന്‍കുട്ടി പറഞ്ഞു . ഇതിനെ തുടർന്നാണ് നിയമസഭയിലെ കയ്യാങ്കളിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് സൈബർ കോൺഗ്രസ് രംഗത്ത് വന്നത്.
Discussion about this post