ഭോപാൽ: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടകൾ പിടിച്ചടക്കി ബിജെപി മുന്നേറ്റം. പ്രിഥ്വിപൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ശിശുപാൽ യാദവ് വിജയിച്ചു. 15,687 വോട്ടുകൾക്കാണ് അദ്ദേഹത്തിന്റെ വിജയം.
ജോബത് സീറ്റിലും ബിജെപി വിജയിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായ മഹേഷ് പട്ടേലിനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി സുലോചന റാവത്ത് വിജയിച്ചു. 6104 വോട്ടാണ് ഭൂരിപക്ഷം. ഈ രണ്ട് സീറ്റുകളും കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തതാണ്.
ഖണ്ഡ്വ ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ജ്ഞാനേശ്വർ പാണ്ഡെ 80,000 വോട്ടുകൾക്ക് വിജയിച്ചു. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപി വിജയം പ്രതീക്ഷിച്ചിരുന്നവയായിരുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഫലങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
തോൽവി അംഗീകരിക്കുന്നതായും കോൺഗ്രസ് തിരിച്ചു വരുമെന്നും മുതിർന്ന നേതാവ് കമൽനാഥ് പറഞ്ഞു.
Discussion about this post