തിരുവനന്തപുരം: ആര്യനാട് കെഎസ്‌ആര്‍ടിസി ബസിടിച്ച് ബസ് ഷെല്‍ട്ടര്‍ തകര്‍ന്ന് മേല്‍ക്കൂര വീണു പരിക്കേറ്റയാള്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര അവസ്ഥയില്‍ ചികിത്സയിലായിരുന്ന സോമന്‍ നായര്‍(65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരത്ത് ആര്യനാട് ഈഞ്ചപുരിയില്‍ കെഎസ്‌ആര്‍ടിസി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. വിദ്യാര്‍ഥികളടക്കം ആറു പേര്‍ക്കാണ് പരിക്കേറ്റത്. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുന്‍ (13) എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥികള്‍.
നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വെയിറ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Discussion about this post