പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കൊണ്ട് കൊരട്ടി ജംക്ഷനിൽ ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന പാഥേയം പദ്ധതിയ്ക്ക് അഭിനന്ദനവുമായി നടനും എംപിയുമായ സുരേഷ് ഗോപി എത്തി. പാവങ്ങള്‍ക്ക് നല്കുന്ന സൗജന്യ പൊതിച്ചോര്‍ വിതരണത്തില്‍ പൊതിച്ചോര്‍ കെട്ടുകള്‍ നല്കാനും അത് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊന്നാടയുമായാണ് സുരേഷ് ഗോപി വന്നത്.
ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം, വിശക്കുന്നവര്‍ക്ക് അതെടുത്ത് കൊണ്ടുപോയി കഴിക്കാം. അതാണ് പദ്ധതി. ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വച്ച ശേഷം സുരേഷ് ഗോപി പൊലീസുകാരോട് ‘സിഐ എവിടെയാണ്?’ എന്നന്വേഷിച്ചു. സി ഐ പോലീസ് സ്റ്റേഷനില്‍ ഒരു യോഗത്തിലാണ് സാര്‍ എന്ന് എസ്.ഐ എം.വി.തോമസ് മറുപടി നല്‍കി. തുടർന്ന് സി ഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏൽപിച്ചു. ‘ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആൾ അദ്ദേഹമല്ലേ’ എന്ന് പറയുകയും ചെയ്തു.
Discussion about this post