ബംഗലൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ താരം സഞ്ജയ് ബാംഗർ നിയമിതനായി. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ ഫെബ്രുവരിയിൽ ആർസിബിയുടെ ബാറ്റിംഗ് പരിശീലകനായി ബാംഗറെ നിയമിച്ചിരുന്നു.
ഐപിഎൽ കിരീടം നേടുക എന്ന ആർസിബിയുടെ ചിരകാല ആഗ്രഹം സാധിക്കാൻ വ്യക്തമായ പദ്ധതികൾ തന്റെ പക്കൽ ഉണ്ടെന്ന് സഞ്ജയ് ബാംഗർ പറഞ്ഞു. താര ലേലം മുതൽ ഇത് നടപ്പിലാക്കി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാൽ ആർസിബി മുഖ്യ പരിശീലകൻ സൈമൺ കാറ്റിച്ച് നേരത്തെ പിന്മാറിയിരുന്നു. 2021 യുഎഇ എഡിഷനിൽ മൈക്ക് ഹെസൻ ആയിരുന്നു മുഖ്യപരിശീലകന്റെ റോളിൽ. ഇന്ത്യൻ ഡ്രെസിംഗ് റൂമിലും ഐപിഎൽ ഡഗ്ഗൗട്ടുകളിലും മികച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് സഞ്ജയ് ബാംഗർ.
Discussion about this post