ആലപ്പുഴ: ബ്രാഞ്ച് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തുകയും ഭാര്യയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത എല്‍.സി സെക്രട്ടറിക്കെതിരെ പരാതി. കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരേയാണ് പരാതി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുകയാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ. പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനേയും നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഏരിയാ കമ്മിറ്റിയാണ് കമ്മിഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ലോക്കല്‍ സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയെ ഫോണില്‍ വിളിക്കുകയും കേട്ടാലറയ്ക്കുന്ന അസഭ്യം വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. അസഭ്യം പറയുന്നത് ബ്രാഞ്ച് സെക്രട്ടറി റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് മനസ്സിലാക്കിയ നേതാവ് ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങിയില്ല.
ഫോണ്‍ കൈമാറാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയുടെ വീട്ടിലെത്തി ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയാണ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്.
Discussion about this post