തിരുവനന്തപുരം: രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ മേജർ രവി. ജോസ് കെ മാണിക്ക് അധികാര കൊതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മേജർ രവിയുടെ പ്രതികരണം.
https://www.facebook.com/blackcatravi/videos/597317044688231
‘അവിടുന്ന് ഇങ്ങോട്ട് ചാടും, ഇവിടുന്ന് അങ്ങോട്ട് ചാടും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക്. ലോക്സഭ എംപിയായിരിക്കുമ്പോൾ രാജി വച്ച് രാജ്യസഭാ എംപിയാകും. അവിടുന്ന് രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോല്‍ക്കും. വീണ്ടും രാജ്യസഭാ എംപിയായി മത്സരിക്കും. ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്. നമ്മുടെ കാശല്ലേ ഇതിെനാക്കെ ചെലവഴിക്കുന്നത്. എന്തെങ്കിലും അധികാരം വേണം ഇവർക്ക്. ഷെയിം ഓൺ യു ജോസ് കെ.മാണി.’ ഇതായിരുന്നു മേജർ രവിയുടെ വാക്കുകൾ.
നേരത്തെ ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് തീരുമാനിച്ചിരുന്നു. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയപ്പോൾ ജോസ് കെ മാണി രാജിവച്ച സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ നേതൃയോഗം ചേർന്നാണ് പാർട്ടി ജോസ് കെ മാണിയെ തന്നെ വീണ്ടും സ്ഥാനാർഥിയായി തീരുമാനിച്ചത്.
Discussion about this post