ഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു.
സഹതാരമായിരുന്ന അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായിട്ടാണ് ഗാംഗുലി ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത്. പദവിയില്‍ ഒമ്പത് വര്‍ഷമിരുന്ന് മികച്ച സേവനം കാഴ്ചവെച്ച കുംബ്ലെക്ക് ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ നന്ദി അറിയിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായ ഗാംഗുലി വിരമിച്ച ശേഷം ക്രിക്കറ്റ് ഭരണരംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2015-2019 കാലഘട്ടത്തില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ഗാംഗുലി 2019 ഒക്ടോബറില് ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post