ഇസ്ലാമാബാദ്: സിന്ധില്‍ 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഉപേക്ഷിക്കപ്പെട്ട വിട്ടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് ഹിന്ദു സമുദായത്തില്‍ പെട്ട കുട്ടിയാണ്. സംഭവത്തില്‍ ഇന്ത്യയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.
ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ സംഭവത്തെ അപലപിച്ചു. വിഷയത്തിന് ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ സഹോദരന് എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
Discussion about this post