ഡി വൈ എഫ് ഐയുടെ ഫുഡ് ഫെസ്റ്റിനെ പരിഹസിച്ച് ചലച്ചിത്ര നടനും സാംസ്കാരിക പ്രവർത്തകനുമായ ഹരീഷ് പേരടി. ഹലാൽ ഭക്ഷണത്തിന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയ സംഘ പരിവാറിനെ എതിർക്കാനാണ് ഡി വൈ എഫ് ഐ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതിലെ പ്രീണന രാഷ്ട്രീയത്തെയും പൊള്ളത്തരത്തെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പേരടി പരിഹസിച്ചിരിക്കുന്നത്.
‘മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡി വൈ എഫ് ഐ ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്‘. ഇതായിരുന്നു പേരടിയുടെ പരിഹാസം. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡി വൈ എഫ് ഐയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ലെന്നും പേരടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: Dyfi യോട് ഒരു ചോദ്യം …മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു…മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്…മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്…ലാൽ സലാം…
https://www.facebook.com/hareesh.peradi.98/posts/1103557336851281












Discussion about this post