തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറി വിലക്കയറ്റം അതിരൂക്ഷമാണ്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറ് കടന്നു.
മറ്റ് അവശ്യസാധനങ്ങൾക്കും ആഴ്ചകളായി ഉയർന്ന വില തുടരുകയാണ്. മൂന്നൂറ് രൂപയാണ് ഒരു കിലോ മുരിങ്ങക്കായക്ക്. വെണ്ട കിലോയ്ക്ക് എഴുപതും ചേനയും ബീന്‍സും കാരറ്റും കിലോക്ക് അറുപതും രൂപയാണ് വില.
മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറിയ സമയത്തെ വിലക്കയറ്റം വിശ്വാസികൾക്ക് കനത്ത തിരിച്ചടിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ മഴക്കെടുതി കാരണം ഉല്‍പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണമെന്ന ന്യായീകരണ ക്യാപ്സൂളാണ് ഭരണപക്ഷം മുന്നോട്ട് വെക്കുന്നത്.
പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ ചക്രസ്തംഭന സമരം ഉൾപ്പെടെയുള്ളവയുമായി തെരുവ് കൈയ്യേറിയവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലേയെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു. ഇന്ധന വിലവർദ്ധനവിനെതിരെ സമരം ചെയ്തിട്ട് കേന്ദ്രം തീരുവ കുറച്ചപ്പോൾ മിണ്ടാട്ടം മുട്ടിയവർക്ക് ഈ വിലക്കയറ്റത്തിൽ എന്താണ് പറയാനുള്ളതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
Discussion about this post