തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. ചാൻസലർ ഭരണഘടനാ പദവിയല്ല, അതിനാൽ മുഖ്യമന്ത്രിക്ക് ആ പദവി ഏറ്റെടുക്കാം. സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും, ഒപ്പിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണ്. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും, ഇത് വച്ചു പൊറുപ്പിക്കില്ലെന്നും ഗവർണർ ആവർത്തിച്ചു. ബന്ധുനിയമനത്തെയും ഗവർണർ രൂക്ഷമായി വിമർശിച്ചു.
സർവകലാശാലകളിൽ ഉന്നത പദവികളിലെല്ലാം ഇഷ്ടക്കാരെ നിയമിക്കുകയാണ്. തിരുത്താൻ പരമാവധി ശ്രമിച്ചിട്ടും സര്‍ക്കാര്‍ സഹകരിക്കുന്നില്ല. തുടര്‍ന്നാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചത്. അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല.വി സി നിയമനങ്ങളിൽ തന്റെ കൈകൾ കെട്ടിയിടാൻ ശ്രമിക്കുന്നു. കാലടി സർവകലാശാല നിയമനത്തിന് മൂന്ന് പേരുകൾക്ക് പകരം ഒറ്റപ്പേര് മാത്രം ശുപാർശ ചെയ്തത് പൂർണമായ ചട്ടലംഘനമാണ്. ഗവർണർ തുടരുന്നു.
സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യിച്ചെന്നും ഇനി അതിനാവില്ലെന്നും ഗവർണർ തീർത്തു പറയുന്നു.
Discussion about this post