മുംബൈ: വീണ്ടും വർഗീയ പരാമർശവുമായി എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലീങ്ങൾ രാഷ്ട്രീയ മതേതരത്വത്തിൽ വിശ്വസിക്കരുത് എന്നായിരുന്നു ഒവൈസിയുടെ ആഹ്വാനം.
മുംബൈയിൽ ഒരു യോഗത്തിനിടെയായിരുന്നു ഒവൈസിയുടെ പരാമർശം. ‘മതേതരത്വത്തിൽ നിന്നും നാം എന്ത് നേടി എന്ന് ഇന്ത്യയിലെ മുസ്ലീങ്ങളോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. മതേതരത്വത്തിൽ നിന്നും നമുക്ക് സംവരണം ലഭിച്ചോ? പള്ളി പൊളിച്ചവർ ശിക്ഷിക്കപ്പെട്ടോ? ഇല്ല, ആർക്കും ഒന്നും കിട്ടിയില്ല. ഞാൻ ഭരണഘടനാപരമായ മതേതരത്വത്തിലാണ് വിശ്വസിക്കുന്നത്, അല്ലാതെ രാഷ്ട്രീയ മതേതരത്വത്തിൽ അല്ല. നിങ്ങൾ ആരും രാഷ്ട്രീയ മതേതരത്വത്തിൽ പെട്ടു പോകരുത് എന്നാണ് എനിക്ക് പറയാനുള്ളത്.‘ ഒവൈസി പറഞ്ഞു.
മഹാരാഷ്ട്രയിൽ ബിരുദധാരികളായ മുസ്ലീങ്ങൾ 4.9 ശതമാനം മാത്രമാണെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കുന്ന മുസ്ലീങ്ങൾ 13 ശതമാനം മാത്രമാണ്. മഹാരാഷ്ട്രയിലെ 83 ശതമാനം മുസ്ലീങ്ങളും ഭൂരഹിതരാണ്. ഒവൈസി കൂട്ടിച്ചേർത്തു.
മുസ്ലീങ്ങൾക്ക് അർഹമായ സംവരണം ലഭിച്ചിരുന്നെങ്കിൽ മുസ്ലീം കുട്ടികൾ വിദ്യാസമ്പന്നർ ആകുമായിരുന്നുവെന്നും ഒവൈസി പറഞ്ഞു.
Discussion about this post