കൊച്ചി: പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ട്. നേതൃത്വത്തിന്റെ പിടിപ്പുകേടും കൈയ്യിലിരുപ്പും കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നഷ്ടമായതായാണ് കുറ്റപ്പെടുത്തൽ. തൃപ്പൂണിത്തുറ, പെരുമ്പാവൂർ സീറ്റുകളെക്കുറിച്ചാണ് പരാമർശം.
ജയിക്കാനുള്ള എല്ലാ സാഹചര്യവും അവിടെ ഉണ്ടായിരുന്നു. എന്നാൽ നേതാക്കൾ പ്രവർത്തന രംഗത്ത് ഇറങ്ങാതിരുന്നത് തിരിച്ചടിയായി. ഘടകകക്ഷികളിൽ നിന്നും തെരഞ്ഞെടുപ്പിന് പണം വാങ്ങിയെന്ന ആരോപണവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ജാഗ്രതയോടെയുള്ള പ്രവർത്തനം ഇല്ലാത്തത് മൂലം കൈയ്യിൽ കിട്ടിയ സീറ്റുകൾ നഷ്ടമായി. സംഘടനാ കീഴ്വഴക്കങ്ങൾക്ക് നിരക്കാത്ത രീതിയിൽ മുതിർന്ന നേതാക്കൾ പെരുമാറിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Discussion about this post