ഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബില്ലിനെ എതിർത്ത് തീവ്ര മുസ്ലീം സംഘടനകളും ഇടതുപക്ഷവും കോൺഗ്രസും. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശ്യമാണ് ഉള്ളതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും അറിയിച്ചു.
അസദുദ്ദീൻ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിർക്കും. നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച രാജ്യസഭയിൽ ബില്ല് കൊണ്ടു വരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ബില്ലിനെ പുരോഗമനപരം എന്നാണ് ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡു കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.
ആരെതിർത്താലും ബില്ലുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. സങ്കുചിത താത്പര്യങ്ങൾക്കുപ്പറം സ്ത്രീകളുടെ ആഭിജാത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ബിജെപി വ്യക്തമാക്കി. വിവാഹ പ്രായം ഉയർത്തൽ പ്രകടന പത്രികയിൽ ഉള്ളതാണെന്നും അത് നടപ്പിലാക്കാൻ ജനങ്ങളുടെ അനുമതി മാത്രം മതിയെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ പ്രതികരണം.
Discussion about this post