കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ കേരള പൊലീസിനെതിരെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കള്ളപ്പണ കേസിൽ ക്രൈം ബ്രാഞ്ച് മതിയായ രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രേഖകൾ എത്രയും വേഗം കൈമാറണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം ഇഡിയുടെ പരാതി ശരിയല്ലെന്നും മോൻസനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്ന് കുറ്റപത്രം തയ്യാറായെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.












