കോടിക്കണക്കിന് വരുന്ന അയ്യപ്പ വിശ്വാസികളുടെ പുണ്യദിനമായ മകരസംക്രമ ദിനത്തിലെ ദിവ്യജ്യോതി വേളയിൽ പുറത്തിറക്കാനായി ബ്രിട്ടനിൽ ഒരു ഭക്തിഗാന ആൽബം ഒരുങ്ങുന്നു.
അയ്യപ്പസ്വാമിയുടെ ഭക്തരായ ഒരു സൗഹൃദക്കൂട്ടായ്മയാണ് ഈ ആൽബം ഒരുക്കുന്നത്. തുടി ക്രിയേഷൻസിന്റെ ബാനറിൽ അയ്യപ്പസ്വാമികൾക്കായി ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഷിൻ്റോ ജോസഫും ശ്രീ അനീഷ് ജോർജും ചേർന്നാണ്. ‘കർപ്പൂരാഴി’ എന്ന പേരിലാണ് ഈ സംഗീതാർച്ചന ഒരുക്കിയിരിക്കുന്നത്.
യു കെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ശ്രീ രഞ്ജിത് ഗണേഷ് ആണ് ഗായകൻ. യുകെയിലെ വേദികളിൽ സ്ഥിരം സാന്നിദ്ധ്യമാണ് രഞ്ജിത് ഗണേഷ്. യു കെ മലയാളികൾക്കിടയിലെ കലാസാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ ശ്രി അജിത് പാലിയത്ത് ആണ് ഗാനരചന. സംഗീതം നൽകിയിരിക്കുന്നത് അനേകം ഗാനങ്ങൾക്ക് സംഗീത സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത സംഗീത സംവിധായകനായ ശ്രീ പ്രസാദ് എൻ എ ആണ്.
ജനുവരി ഒന്നിനാണ് ആൽബം റിലീസ് ചെയ്യുന്നത്. കാമറയും എഡിറ്റിങ്ങും മാഞ്ചസ്റ്റർ നിവാസിയായ ശ്രീ ആരുഷ് റോൺ ആണ് നിർവഹിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രീയപ്പെട്ട ഗായകൻ ശ്രീ ജി വേണുഗോപാലിൻ്റെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജ് വഴിയാണ് ഈ ആൽബം റിലീസ് ചെയ്യുന്നത്.
https://www.facebook.com/GVenugopalOnline
കടലുകൾക്കകലെ നിന്ന് അയ്യപ്പപാദങ്ങളിൽ സമർപ്പിക്കുന്ന ഈ സംഗീതാർച്ചന, എത്ര ദൂരെയായാലും സ്വാമി അയ്യപ്പൻ ഭക്തരുടെ മനസ്സിലെ വിളക്കായി ജ്വലിക്കുമെന്നതിൻ്റെ മകുടോദാഹരണമാണ്.
Discussion about this post