ലഖ്നൗ: മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് ശതരുദ്ര പ്രകാശ് ബിജെപിയിൽ ചേർന്നു. ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 1974ൽ ആണ് ആദ്യമായി അദ്ദേഹം എം എൽ എ ആകുന്നത്.
മൂന്ന് വർഷങ്ങൾക്ക് ശേഷം ജനത പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1985ലും 89ലും അദ്ദേഹം സാമാജികനായി. മുലായം സിംഗ് യാദവ് മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
കാശി വിശ്വനാഥ് ഇടനാഴി പൂർത്തീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശതരുദ്ര പ്രകാശ് അഭിനന്ദിച്ചു. വിശ്വനാഥ് ധാം ക്ഷേത്ര സമുച്ചയത്തിന്റെ നവീകരണത്തിൽ പ്രധാനമന്ത്രിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെയും അദ്ദേഹം പ്രശംസിച്ചു.
Discussion about this post