കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ. സിൽവർ റെയില്‍ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുമെന്നും സ്വകാര്യ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
‘ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാര്‍പ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍. സിൽവർ റെയില്‍ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ല’. ഇതായിരുന്നു ശ്രീനിവാസന്റെ വാക്കുകൾ.
വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അതിവേഗ ട്രെയിനിൽ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രെയിന്‍ എന്നും ശ്രീനിവാസൻ പറഞ്ഞു.
Discussion about this post