Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ധർമ്മവും ശാസ്ത്രവും ഒരുമിച്ച് കൊണ്ടു പോകാൻ നമ്മുടെ ഭാവി തലമുറയ്ക്ക് സാധിക്കട്ടെ‘: നിയുക്ത ഐഎസ് ആർഒ ചെയർമാൻ ശ്രീ. എസ്. സോമനാഥ് ബാലഗോകുലം വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം (വീഡിയോ)

by Brave India Desk
Jan 20, 2022, 08:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ബാലഗോകുലത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. അത് ധർമ്മത്തെ കുറിച്ച് കൊച്ചു കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടുതൽ ബോധ്യമുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ്. ഓരോ കുഞ്ഞും ജനിക്കുമ്പോൾ അത് ആത്മീയ ചൈതന്യത്തിന്റെ ഒരു മൂർത്ത രൂപമാണ്. പിന്നീട് അവരുടെ ജീവിതയാത്രയിൽ തന്റെ സ്വത്വത്തെ കുറിച്ചുള്ള മറവി അവരെ ബാധിക്കുകയും താൻ ആരാണ് എന്ന ഒരു ബോധം അവരിൽ ഇല്ലാതാകുകയും ചെയ്യുകയാണ്. അത് തിരിച്ചു കൊണ്ടു വരാനുള്ള, അതിനെ കുറിച്ച് വീണ്ടും വീണ്ടും നമ്മളെ ഓർമ്മിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഇതിലൂടെ നടത്തേണ്ടത്.

സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ ഓരോ ആത്മാവും ഈശ്വര ചൈതന്യം തന്നെയാണ്. അതിനെ കണ്ടെത്താനുള്ള യാത്രയാണ് ജീവിതം. നമ്മൾ എപ്പോഴും അതിശയിക്കാറുണ്ട്, നമ്മൾ എവിടെയാണ്. ഈ ഭൂമിയിൽ ജീവിച്ചു വരുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മുടെ സ്ഥാനമെന്താണ്. ഈ പ്രപഞ്ചത്തിൽ നമ്മൾ ആരാണ്. നമ്മൾ എന്തിനാണ് ഇവിടെ വന്നത്? ഇത്തരം ചോദ്യങ്ങൾ പലപ്പോഴും കുഞ്ഞുങ്ങൾ ചോദിക്കാറുണ്ട്. വലുതായി കഴിഞ്ഞാൽ ഇത്തരം ചോദ്യങ്ങൾ നിരർത്ഥകമാണെന്ന് കരുതി ആരും അങ്ങനെ ചോദിക്കാറില്ല. ഇത്തരം ചോദ്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും പ്രധാനമായിട്ട് തോന്നുന്നത് രണ്ട് കാര്യങ്ങളാണ്.

Stories you may like

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ഒന്ന് നമ്മുടെ സംസ്കാരത്തെ കുറിച്ചും നമ്മുടെ ആത്മീയതയെ കുറിച്ചും ഒരു വശത്ത് നമ്മൾ സംസാരിക്കുന്നു. എന്നാൽ ഈ പ്രപഞ്ചത്തെ കുറിച്ച് അറിയാനുള്ള നമ്മുടെ ത്വര നാം ശാസ്ത്ര ഗവേഷണങ്ങളിലും ശാസ്ത്രീയ രീതികളിലും പ്രയോഗിക്കുന്നു. ഇത് രണ്ടും ഒന്നാണോ, ഒരു പൊതുധാരയാണോ, ഇവയിൽ പൊതുവായി എന്തെങ്കിലും കണ്ടെത്താൻ നമുക്ക് സാധിക്കുമോ എന്നൊക്കെയാണ് നാം ചിന്തിക്കുന്നത്.

എന്നെ പോലെ ശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് ശാസ്ത്ര കാര്യങ്ങളെ കുറിച്ച് കൂടുതൽ ആധികാരികമായി പറയാൻ സാധിക്കുമായിരിക്കും എന്ന് കരുതുന്നത് കൊണ്ട് ഇന്ന് കുട്ടികളോട് സംസാരിക്കുമ്പോൾ ആ മേഖലയിലേക്ക് തിരിഞ്ഞു പോകാനാണ് കൂടുതൽ താത്പര്യം. പ്രത്യേകിച്ചും പ്രപഞ്ചത്തെ കുറിച്ച് സംസാരിക്കാനായിട്ട്.

പ്രപഞ്ചം എന്ന് പറയുമ്പോൾ നമുക്ക് ദൃഷ്ടി ഗോചരമായിട്ടുള്ള പ്രപഞ്ചം വളരെ കുറവാണ്. നമുക്കെല്ലാം അത് തിരിച്ചറിയാം. പ്രത്യേകിച്ചും ഈ കഴിഞ്ഞ 20-25 വർഷങ്ങൾക്കുള്ളീൽ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചും അതിന്റെ വികാസത്തെ കുറിച്ചുമൊക്കെ വളരെ മഹത്തരമായ അറിവാണ് നമുക്ക് നേടാൻ സാധിച്ചിട്ടുള്ളത്. ആകാശ ഗോളങ്ങളെ കുറിച്ച് ആര്യഭട്ട, ഭാസ്കര തുടങ്ങിയ ഭാരതീയ ശാസ്ത്രജ്ഞർക്ക് വലിയ അറിവുകളാണ് ഉണ്ടായിരുന്നത്. പിന്നീട് വന്ന് യൂറോപ്യൻ- അമേരിക്കൻ ശാസ്ത്രജ്ഞരായ ഐൻസ്റ്റീനും ന്യൂട്ടണും ഒക്കെ അതിനെ ആധുനിക ശാസ്ത്രത്തിന്റെ പരിധിയിലേക്ക് കൊണ്ടു വന്നു.

ഐൻസ്റ്റീന്റെ കാലഘട്ടത്തിന് ശേഷമാണ് നമ്മൾ ഗ്രാവിറ്റേഷനെക്കുറിച്ചും പ്രകാശത്തിന്റെ പ്രവേഗത്തെ കുറിച്ചും ഒക്കെ മനസ്സിലാക്കി തുടങ്ങിയത്. പക്ഷേ കഴിഞ്ഞ 20-25 വർഷങ്ങൾക്കുള്ളിൽ നമുക്ക് പ്രപഞ്ചത്തെ കുറിച്ച് വളരെയധികം അറിവ് കിട്ടി. പ്രത്യേകിച്ചും നമ്മൾ വിക്ഷേപിച്ച ചില ഉപഗ്രഹങ്ങളായ ഹബ്ൾ സ്പേസ് ടെലിസ്കോപ്, കെപ്ലർ ഒബ്സർവേറ്ററി, ചന്ദ്ര ഒബ്സർവേറ്ററി ഇന്ത്യയുടെ ആസ്ട്രോസാറ്റ് മുതലായവ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തേക്ക് ദൃഷ്ടികൾ പായിച്ച് കൊണ്ടിരുന്നു, അവിടങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും നമ്മൾ ശേഖരിച്ചു കൊണ്ടിരുന്നു. ഈ ചിത്രങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് പ്രപഞ്ചം എത്ര വലുതാണെന്ന്.

മഹാവിസ്ഫോടനത്തിന് ശേഷം പ്രപഞ്ചം വലുതായി കൊണ്ടിരിക്കുകയാണെന്ന് നമുക്ക് അറിയാം. ബിഗ് ബാംഗിന് ശേഷം എങ്ങനെ നക്ഷത്രങ്ങളുണ്ടായി, നക്ഷത്രങ്ങളുടെ ക്ലസ്റ്ററുകൾ ഉണ്ടായി, ഗാലക്സികൾ ഉണ്ടായി. ഇത്തരം കാര്യങ്ങളൊക്കെ വളരെ അതിശയകരമാണ്. ഉദാഹരണത്തിന് ഹബ്ൾസ് ടെലസ്കോപ് പ്രപഞ്ചത്തിന്റെ പ്രകാശം വരാത്ത് ഒരു കോണിലേക്ക് പത്ത് ദിവസം തിരിച്ചു നിർത്തി. എന്നാൽ ഇരുട്ട് നിറഞ്ഞ ആ പ്രദേശത്ത് പോലും ഗാലക്സികളുടെ ക്ലസ്റ്ററുകൾ തിങ്ങി നിറഞ്ഞിരിക്കുന്നതായാണ് കാണാൻ സാധിച്ചത്. നേരിയ പ്രകാശം വരുന്ന ഇടത്ത് പോലും കണ്ട ആ കാഴ്ച, നമ്മുടെ പ്രപഞ്ചം എത്ര മാത്രം ഡെൻസ് ആണ്, എത്ര മാത്രം റെയർ  ആണ് എന്നതിന്റെ തെളിവാണ്.

മറ്റൊരു തരത്തിൽ ലളിതമായിട്ട് പറഞ്ഞാൽ ഭൂമിയിലെ പീരിയോഡിക് ടേബിളിന്റെ കാര്യം എടുക്കാം. പീരിയോഡിക് ടേബിൾ കുട്ടികൾ പഠിക്കുന്നതാണ്. അതിലുള്ള ഏകദേശം എല്ലാ മൂലകങ്ങളും ഇന്ന് ഭൂമിയിൽ ഉണ്ട്. ഈ മൂലകങ്ങളെല്ലാം എവിടെ നിന്ന് ഉണ്ടായി? ഇവയെല്ലാം രൂപപ്പെട്ടത് ഏതോ ഒരു നക്ഷത്രം അതിന്റെ ആയുസ്സ് തീർന്നിട്ട് ഒരു സൂപ്പർ നോവയായിട്ട് പൊട്ടിത്തെറിക്കുമ്പോൾ ഉള്ള വിസ്ഫോടനത്തിലാണ് ഇത്തരം മൂലകങ്ങൾ ഉണ്ടാക്കപ്പെടുന്നത്. എല്ലാ നക്ഷത്രങ്ങളും നമ്മുടെ സൂര്യനെ പോലെ ഹൈഡ്രജൻ കത്തി ഹീലിയം ആയ ശേഷമാണ് ഉണ്ടാകുന്നത്. പിന്നീട് ഹീലിയം കത്തി കാർനമ്മ് ഉണ്ടാകുന്നു, കാർബൺ കത്തി ഓക്സിജൻ ഉണ്ടാകുന്നു. പിന്നീട് ഇരുമ്പ് ഉണ്ടാകുന്നു. ഇങ്ങനെ പല തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ഈ മൂലകങ്ങളെല്ലാം ഉണ്ടാകുന്നത്.

ഈ ഭൂമി പോലും അനേകം നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയിലൂടെ ഉണ്ടായ മൂലകങ്ങൾ നിറഞ്ഞതാണ്. നമ്മുടെ ശരീരത്തിൽ ഇന്നുള്ള ഓക്സിജനും ഇരുമ്പും കാർബണും എല്ലാം ഏതോ ഒരു കാലത്ത് ഏതോ നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയിലൂടെ ഉണ്ടായതാണ്. നമ്മളെല്ലാവരും ഏതോ ഒരു സൂപ്പർനോവയുടെ കുഞ്ഞുങ്ങളാണ്. ഈ ഒരു ചിന്ത തന്നെ നമ്മളെ അങ്ങേയറ്റം അതിശയത്തിലേക്ക് തള്ളി വിടുന്നുന്നതാണ്. അതു പോലെ തന്നെ ഇവയെല്ലാം ഇനി വരുന്ന വർഷങ്ങളിൽ നമ്മുടെ സൂര്യന്റെ ഗതിയെന്താണ്, നമ്മുടെ സൗരയൂഥം എതൊക്കെ തരത്തിൽ മാറ്റപ്പെടും, മറ്റ് സൗരയൂഥങ്ങളുണ്ടോ, മറ്റ് ഗ്രഹങ്ങളുണ്ടോ, അവിടെയെല്ലാം മനുഷ്യനെ പോലെ ബുദ്ധിയുള്ള ജീവികളുണ്ടാകുമോ, അവയിലേക്ക് നമുക്ക് യാത്ര ചെയ്ത് നമ്മുടെ പുത്യ തലമുറയെ അവിടെ എത്തിക്കാൻ നമുക്ക് കഴിയുമോ? ഇതെല്ലാം ഇന്ന് ശാസ്ത്രം സാദ്ധ്യമായേക്കാം എന്ന് പറയുന്ന ആശയങ്ങളാണ്.

ഈ അറിവുകൾ നമുക്ക് നേടാൻ കഴിഞ്ഞത് നമുക്ക് ബഹിരാകാശ സാങ്കേതിക വിദ്യ ഉള്ളത് കൊണ്ടാണ്. റോക്കറ്റുകൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനും അത് അന്തരീക്ഷത്തിന് പുറത്ത് നിർത്തിക്കൊണ്ട് പ്രപഞ്ചത്തിന്റെ മൂലകളിലേക്ക് എത്തി നോക്കാൻ സാധിച്ചത് കൊണ്ടാണ് ഇന്നിതൊക്കെ നമുക്ക് പറയാൻ സാധിക്കുന്നത്.

വലിയ പ്രപഞ്ചത്തെ കുറിച്ച് സംസാരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഏറ്റവും ചെറുതിനെ കുറിച്ച് സംസാരിക്കുന്നതും. നമ്മുടെ ഇലക്ട്രോണുകളൊക്കെ അന്ത് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് നമുക്ക് അറിയാം. ഇവയുടെ അടിസ്ഥന ഘടകങ്ങളെ കുറിച്ച് ഇന്ന് സംസാരിക്കുന്നുണ്ട്. ദൈവകണത്തെ കുറിച്ച് കണ്ടു പിടിക്കാനായി ശ്രമങ്ങൾ നടക്കുന്നു. എന്തു കൊണ്ടാണ് ഈ പ്രപഞ്ചത്തിലെ വസ്തുക്കളൊക്കെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്തു കൊണ്ടാണ് ഊർജ്ജത്തിൽ നിന്നും വസ്തു ഉണ്ടാകുന്നത്, ആ വസ്തുക്കളൊക്കെ ചേർന്ന തന്മാത്രകൾ ഉണ്ടാകുന്നത്, തന്മാത്രകളിലൂടെ ഈ ദൃഷ്ടി ഗോചരമായ പ്രപഞ്ചം ഉണ്ടാകുന്നത്?

വലുതിലേക്ക് നോക്കുമ്പോഴും അതേ സമയം ചെറുതിലേക്ക് നോക്കുമ്പോഴും മനുഷ്യന്റെ ദൃഷ്ടി ഗോചരമായ പ്രപഞ്ചത്തിന് അപ്പുറത്ത് നിൽക്കുന്ന എന്തോ ഒന്ന് വലുതിലുമുണ്ട് ചെറുതിലും ഉണ്ട്. നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതിന്റെ പരിധി വളരെ ചെറുതാണെന്ന് ഏതൊരു ശാസ്ത്രജ്ഞനും തന്റെ ഇത്തരം ചിന്തയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. ഈ ചിന്തകളെല്ലാം ഒരു കാലത്ത് മഹർഷീശ്വരന്മാർക്ക് ഉണ്ടായിരുന്നു എന്ന് നമ്മൾ ഇന്ന് തിരിച്ചറിയുന്നു. മനുഷ്യന്റെ കഴിവ്, അവന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ കാണാൻ കഴിയുന്നതും അറിയാൻ കഴിയുന്നതും ചിന്തിച്ച് നമ്മുടെ മനസ്സിൽ രൂപപ്പെടുത്താൻ കഴിയുന്നതുമായ ആശയങ്ങൾ പോലും എത്രയോ ചെറുതാണ് എന്ന് തിരിച്ചറിയുകയാണ്.

നമ്മൾ അറിഞ്ഞിട്ടുള്ളത് ഏതോ ഒരു പുൽക്കൊടിയുടെ തുമ്പ് മാത്രമാണ്. നമ്മൾ അറിയാത്തത് എത്രയോ വലുതാണ് എന്ന് അറിയാനും അതിലൂടെ കൂടുതൽ കൂടുതൽ നമ്രശിരസ്കരാകാനും ഈ പ്രപഞ്ചത്തിന്റെ ശക്തിയെ കുറിച്ച് അതിശയിക്കാനും കഴിയുന്നതാണ് ഒരു ശാസ്ത്രബോധമുള്ള മനുഷ്യന് കഴിയുക എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ അവസരത്തിൽ ഇന്നത്തെ തലമുറയോട് പറയാനുള്ളത് നിങ്ങൾ ഓരോരുത്തരും ശാസ്ത്രബോധം കൂടുതലുള്ളവരായി മാറണം എന്നാണ്. നമ്മൾ കൂടുതൽ ആത്മീയതയിലേക്ക് പോകുമ്പോൾ അതേ പോലെ തന്നെ ശാസ്ത്രത്തെ കുറിച്ച് അറിയാനും നമുക്ക് സാധിക്കും. വലിയ വലിയ ശാസ്ത്രജ്ഞർ അറിവിന്റെ പാരമ്യത്തിൽ എത്തുമ്പോൾ അവർ കൂടുതൽ എളിമയുള്ളവരും പ്രപഞ്ചത്തെ കുറിച്ച് അതിശയിക്കുന്നവരുമായി മാറുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് അറിവിന്റെ തലവും. കൂടുതൽ കൂടുതൽ അറിവുണ്ടാകുമ്പോൾ നാം കൂടുത കൂടുതൽ താഴ്മയിലേക്ക് പോകും. അത് തന്നെയായിരിക്കണം നമ്മുടെ ധർമ്മ പദ്ധതിയുടെ ലക്ഷ്യവും.

ഈശ്വര സാക്ഷാത്കാരത്തെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോഴും വാസ്തവിക പ്രപഞ്ചത്തെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ തന്നെ ഒരു തലത്തെ കുറിച്ച് ബോദ്ധ്യമുണ്ടായിരിക്കണം. ആത്മീയതയെ കുറിച്ച് ചിന്തിക്കുമ്പോഴാണ് അത്തരം ഒരു തലത്തിലൂടെ നമുക്ക് കടന്നു പോകാൻ കഴിയുന്നത്. ഇന്ന് കൊച്ചു കുട്ടികളോട് ഇതൊക്കെ പറയുമ്പോൾ അവർ കരുതും അധുനിക കാലഘട്ടത്തിൽ ഇതൊന്നും അത്ര വലിയ പ്രാധാന്യമുള്ള കാര്യങ്ങൾ അല്ലല്ലോയെന്ന്. നമ്മുടെ ഭാരതീയ ചരിത്രത്തെ കുറിച്ച് പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. വലിയ വലിയ മഹർഷിമാർ തന്നെയായിരുന്നു നമ്മുടെ വലിയ വലിയ ശാസ്ത്രജ്ഞന്മാരും. അവർ തന്നെയാണ് ഗ്രഹങ്ങളെ കുറിച്ച് കണ്ടു പിടിച്ചതും ആയുർവേദം, ലോഹസംസ്കരണം, ഭാഷ, വാനനിരീക്ഷണം ഇതെല്ലാം നടത്തിയത് അവരായിരുന്നു.

ശാസ്ത്രത്തോടൊപ്പം തന്നെ ആത്മീയതയും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയുന്ന ഒരു സമൂഹം ഉണ്ടായി വരണം. അതുപോലെ തന്നെ നമ്മുടെ ധർമ്മത്തെ കുറിച്ച് ചോദിക്കുന്ന അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുന്ന കുട്ടികളാണ് നമുക്ക് ഉണ്ടായി വരേണ്ടത്. ഉദാഹരണത്തിന് നമ്മൾ എന്തിന് ഈ ഭൂമിയിൽ വന്നു, ഈശ്വരൻ എന്ന് പറയുന്ന ആശയം എന്താണ്, എന്തിനാണ് നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നത്, നമ്മെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, എന്തിന് നമ്മൾ ഭക്തരാകണം തുടങ്ങിയ ചോദ്യങ്ങൾ നമുക്ക് നേരെ വരാം. കൊച്ചു കുട്ടികൾ വരെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. മുപ്പത്തി മുക്കോടി ദൈവങ്ങളെ കുറിച്ച് നമ്മൾ സംസാരിക്കുന്ന്, എന്താണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ എങ്ങനെയാണ് നമ്മൾ നമ്മുടെ ധർമ്മത്തെ മനസ്സിലാക്കേണ്ടതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

ഇത്തരം ചോദ്യങ്ങൾക്ക് വിശ്വസനീയമായ ഉത്തരങ്ങൾ പറയാൻ കഴിയുന്ന അധ്യാപകർ ഉണ്ടാകണം, മാതാപിതാക്കൾ ഉണ്ടാകണം. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദികൾ ഉണ്ടാകണം. വരും തലമുറ ശാസ്ത്രാഭിമുഖ്യം ഉള്ളവർ ആയിരിക്കണം. എങ്കിൽ മാത്രമേ ഭാരതത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുകയുള്ളൂ.

ഇന്ന് ഭാരതത്തിന്റെ ഭാവി ശാസ്ത്രമേഖലയിൽ വളരെ വലുതാണ്. ഇന്ത്യയിൽ ഇന്നത്തെ റിസർച്ച് ഇൻഡക്സിൽ നമ്മൾ ലോകത്തെ വളരെ മുന്നിലാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന ഐഐടി സംവിധാനങ്ങൾ നമുക്കുണ്ട്. വിവര സാങ്കേതിക രംഗത്തും സോഫ്റ്റ്വെയർ രംഗത്തും ഓട്ടോമൊബൈൽ രംഗത്തും സ്പേസ്, ആറ്റമിക് എനർജി മുതലായ മേഖലകളിലൊക്കെ വളരെ ശക്തമായ സാന്നിദ്ധ്യമുള്ള ഒരു രാജ്യമാണ് ഇന്ന് ഇന്ത്യ. ഇന്ത്യ ഇന്ന് ഒരു ഡിജിറ്റൽ വിപ്ലവത്തിലൂടെ കടന്ന് പോകുന്ന സമയമാണ്.

ശാസ്ത്ര മേഖലയിൽ പ്രാവീണ്യമുള്ള യുവാക്കൾക്ക് ഇന്ന് ഇവിടെ വലിയ തൊഴിൽ സാദ്ധ്യതകളാണ് ഉള്ളത്. കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി വലിയ സംഭാവനകൾ നൽകാൻ അവർക്ക് സാധിക്കും. അതു കൊണ്ട് വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹത്തിലും ശാസ്ത്രം ഒരു അടിസ്ഥാന ഭാഗമായിരിക്കണം. നമ്മൾ ധർമ്മത്തെ കുറിച്ച് പഠിക്കുമ്പോൾ ഇവ രണ്ടും ഒരുമിച്ച് ചേർന്ന് കൊണ്ട് പോകാനുള്ള പദ്ധതി ബാലഗോകുലം സ്വായത്തമാക്കണം. ഈ ബോധം കുട്ടികൾക്ക് ഉണ്ടാകാൻ ഇത് പോലെയുള്ള അവസരങ്ങൾ അവർക്ക് നൽകാനും അത് പരിപോഷിപ്പിക്കാനും ഇത്തരം വേദികൾ ഉപകരിക്കട്ടെ.

കഴിവുള്ള നേതൃത്വം ഉണ്ടെങ്കിൽ എല്ലാ തരത്തിലും ലോകത്ത് ഒന്നമത് എത്താൻ തക്ക ശേഷി ഉള്ള രാജ്യമാണ് ഇന്ത്യ. ഉത്തിഷ്ഠത.. ജാഗ്രത.. പ്രാപ്യവരാൻ നിബോധത.

Tags: isroBalagokulamDr S Somnath
Share56TweetSendShare

Latest stories from this section

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നേതൃത്വത്തെ മറികടന്ന് രാഹുൽ സഭയിൽ, ഇരിക്കുക പ്രത്യേക ബ്ലോക്കിൽ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്നു,ദുർഭരണമെന്ന് രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies