തൃശൂർ: സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി നൽകിയ തൃശൂർ ജില്ലാ കളക്ടറുടെ സാരോപദേശ പോസ്റ്റിന് താഴെ ട്രോളന്മാരുടെ അഴിഞ്ഞാട്ടം. ‘കൂട്ടം കുറച്ചാൽ നേട്ടം കൂടു’മെന്ന ഫേസ്ബുക്ക് പോസ്റ്റിന് കീഴെയാണ് ട്രോൾ മഴ. ജനക്കൂട്ടമുണ്ടായ സിപിഎം സമ്മേളനത്തിലെ ഫോട്ടോകളാണ് കൂടുതൽ പേരും കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/thrissurcollector/photos/a.106714114020493/667004461324786/?type=3
സംസ്ഥാനത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് പാർട്ടി സമ്മേളനം നടത്താനുള്ള സിപിഎം നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 200 ഓളം പേർ പങ്കെടുത്ത സമ്മേളനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസത്തെ കളക്ടറുടെ പോസ്റ്റ് പരിഹാസത്തിന് പാത്രമാകുന്നത്.
കമന്റുകൾക്ക് മറുപടി നഷ്ടമായതോടെ കമന്റ് ബോക്സ് കളക്ടർ താത്കാലികമായി പൂട്ടി. പിന്നീട് പ്രതിഷേധ കമന്റുകൾ നീക്കം ചെയ്ത ശേഷം വീണ്ടും കമന്റ് ബോക്സ് പ്രത്യക്ഷപ്പെട്ടു.
Discussion about this post