നെതര്‍ലാന്‍ഡ്: റഷ്യന്‍ നിര്‍മിത മിസൈല്‍ ഇടിച്ചാണ് മലേഷ്യയുടെ എം.എച്ച്17 വിമാനം കിഴക്കന്‍ യുക്രൈനില്‍ തകര്‍ന്നതെന്ന് ഡച്ച് സുരക്ഷാ ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇന്നാണ് ദുരന്തം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ബോര്‍ഡ് പുറത്തുവിട്ടത്.
മിസൈല്‍ വിക്ഷേപിച്ചതാരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. 320 ചതുരശ്ര കിലോമീറ്റിറിനുള്ളില്നിന്ന് വിക്ഷേപിച്ച മിസൈല്‍ വിമാനത്തിന്റെ കോക്പിറ്റിന്റെ ഇടതുവശത്താണ് ഇടിച്ചത്. റഷ്യ ഉപയോഗിക്കുന്ന ഉപരിതലത്തില്‍നിന്ന് വിക്ഷേപിക്കുന്ന ബക് മിസൈല്‍ ഉപയോഗിച്ചാലാണ് ഇത്തരത്തിലുള്ള ആക്രമണം സാധ്യമാകുകയെന്ന് ബോര്‍ഡ് തലവന്‍ തിജ്ബി ജൗസ്ട്ര പറഞ്ഞു.
റഷ്യ പിന്തുണയ്ക്കുന്ന വിമതരാണ് വിമാനം ആക്രമിച്ചതെന്ന് യുക്രൈന് നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച റഷ്യ യുക്രൈന് സൈന്യത്തെ കുറ്റപ്പെടുത്തിയിരുന്നു. 2014 ജൂലായില്‍ ആംസ്റ്റര്‍ഡാമില്‍നിന്ന് മലേഷ്യയിലെ കൊലാലംപുരിലേക്ക് പറക്കുന്നതിനിടെയായിരുന്നു വിമാനം തകര്‍ന്നത്. അപകടത്തില്‍ 80 കുട്ടികളും 15 വിമാനജീവനക്കാരുമടക്കം 298 പേരാണ് മരിച്ചത്.
Discussion about this post