മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വർഷം മുൻപ് വിവാഹിതയായ പതിനാറുകാരി 6 മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിക്കുകയായിരുന്നു.
ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ നടന്നിരുന്നു. അന്നും പല കേസുകളും തേഞ്ഞുമാഞ്ഞ് പോയിരുന്നു. എന്നാൽ രാജ്യത്തെ പെൺകുട്ടികളുടെ വിവാഹ പ്രായത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ നടപടി കാത്തിരിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകർ.
Discussion about this post