ചെന്നൈ: തമിഴ്നാട്ടിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ മതം മാറ്റ ലോബി തന്നെയെന്ന് ബിജെപി നേതാവും ചലച്ചിത്ര താരവുമായ ഖുശ്ബു. വിദ്യാഭ്യാസ മേഖല കൈപ്പിടിയിൽ ഒതുക്കി വെച്ചിരിക്കുന്ന മതം മാറ്റ ലോബി തന്നെയാണ് പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ. തമിഴ്നാട്ടിൽ മതം മാറ്റം നടക്കുന്നില്ലെന്ന് രേഖാമൂലം പറയാൻ നട്ടെല്ലുള്ള അധികാരികൾ ഉണ്ടെങ്കിൽ അവർ അത് പറയണം. അങ്ങനെ വന്നാൽ പ്രക്ഷോഭത്തിൽ നിന്നും ഞങ്ങൾ പിന്മാറാം. അല്ലാത്ത പക്ഷം പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
https://twitter.com/veejenair/status/1485576624334512128
തമിഴ്നാട്ടിൽ പരസ്യമായി മതം മാറ്റം നടക്കുന്നുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എത്ര ക്ഷേത്രങ്ങൾ തർത്തു എന്നതും ജനങ്ങൾക്ക് അറിയാം. പെൺകുട്ടി വീഡിയോ എടുത്തത് മരണത്തിന് എത്ര നാൾ മുൻപ് എന്നത് വിഷയമല്ല. അവൾ അതിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും ഖുശ്ബു പറഞ്ഞു.
Discussion about this post