കോട്ടയം: മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ എം ജി സർവകലാശാല ഉദ്യോഗസ്ഥ അറസ്റ്റിൽ. സെക്ഷൻ അസിസ്റ്റൻ്റ് ആർപ്പൂക്കര സ്വദേശിനി എൽസി സി ജെ ആണ് വിജിലൻസിന്റെ പിടിയിലായത്.
എംബിഎ മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടി കൈക്കൂലി വാങ്ങിതിനാണ് ആണ് അറസ്റ്റ്. പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിലെ 15000 രൂപ ഇന്ന് സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് ഇവരെ കൈയ്യോടെ പിടികൂടിയത്.
ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Discussion about this post