തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ ഗുണ്ടകൾ അഴിഞ്ഞാടി. ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റ് കുപ്രസിദ്ധ ഗുണ്ട ‘മെന്റൽ ദീപു‘വിന് പരിക്കേറ്റു. ചന്തവിളയില്‍ വെച്ചായിരുന്നു സംഭവം.
സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ കുപ്പി കൊണ്ട് ദീപുവിന്റെ തലയിൽ ശക്തിയായി അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. തലസ്ഥാനത്ത് പോത്തൻകോട് കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങൾ പെരുകുകയാണെന്നാണ് വിവരം. മേഖലയിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും പതിവാകുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു.
Discussion about this post