കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകൾ ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുറക്കില്ല. ഫോണുകൾ കോടതിയിൽ തുറക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഇവ തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേയ്ക്ക് അയച്ചു പരിശോധനയ്ക്കു വിധേയമാക്കാനാണ് കോടതിയുടെ ഉത്തരവ്.
മൊബൈൽ ഫോണുകളുടെ പാറ്റേൺ ശരിയാണോ എന്ന് കോടതിയിൽ പരിശോധിക്കാതെ അയച്ചാൽ പിന്നീട് ലാബിൽ പരിശോധിക്കുമ്പോൾ മാറ്റമുണ്ടെങ്കിൽ ഫലം ലഭിക്കാൻ കാലതാമസമുണ്ടാക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ പ്രതിഭാഗം ഉയർത്തിയ വാദങ്ങളെ അംഗീകരിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ ജസ്റ്റിസ് ആനി വർഗീസ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം തള്ളുകയായിരുന്നു.
Discussion about this post