ലഖ്നൗ: മമത ബാനർജിയുടെ കള്ളക്കഥകൾക്ക് ചെവി കൊടുക്കരുതെന്ന് ഉത്തർ പ്രദേശിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ചെയ്താൽ യുപിക്ക് ബംഗാളിന്റെ ഗതി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൈയ്യിൽ രക്തവും വായിൽ വിദ്വേഷവുമായി നടക്കുന്ന കൗശലക്കാരിയാണ് മമതയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർ പ്രദേശിൽ തൃണമൂൽ കോൺഗ്രസിന് വേരോട്ടം ഇല്ലാത്തതിനാൽ സമാജ് വാദി പാർട്ടിക്ക് വോട്ട് പിടിക്കാൻ രണ്ടു ദിവസത്തെ യുപി പര്യടനത്തിലാണ് മമത. എല്ലാ വേദികളിലും ബിജെപി വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്ന അവർ അഖിലേഷ് യാദവിന് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്.
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ക്രൂര കൃത്യങ്ങളുടെ വീഡിയോയും ഉത്തർ പ്രദേശിലെ വോട്ടർമാർക്കായി സുവേന്ദു അധികാരി പങ്കു വെച്ചു. ബംഗാളി ഹിന്ദുക്കളെ കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിൽ എത്തിക്കാനാണ് മമത ശ്രമിച്ചത്. അവിടെ പ്രാണനും ഊർജ്ജവും നൽകി ചെറുത്തു നിൽപ്പ് നടത്തുന്നത് ബിജെപിയാണെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
Discussion about this post