മുംബൈ: 90കളിലെ ദൂരദർശൻ പ്രേക്ഷകരുടെ ഹരമായിരുന്ന പരമ്പര ശക്തിമാൻ സിനിമയാകുന്നു. സോണി പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
വീഡിയോയിലൂടെയാണ് സോണി പിക്ചേഴ്സ് ചിത്രം പ്രഖ്യാപിച്ചത്. ശക്തിമാന്റെ സാധാരണ രൂപമായ ഗംഗാധറുടെ കണ്ണടയും ക്യാമറയും കാണിച്ച ശേഷം ശക്തിമാന്റെ കോസ്റ്റ്യൂമിന്റെ പുതിയ രൂപവും വീഡിയോയിൽ കാണിച്ചിരിക്കുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഇന്ത്യയിലെ പ്രഗത്ഭനായ ഒരു സൂപ്പർ സ്റ്റാർ ആയിരിക്കും ശക്തിമാനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
മുകേഷ് ഖന്നയുടെ ഭീഷ്മ ഇന്റർനാഷണൽ ആയിരുന്നു ശക്തിമാൻ പരമ്പര നിർമ്മിച്ചത്. പഞ്ചമഹാഭൂതങ്ങളെ സ്വാംശീകരിച്ച് കുണ്ഡലിനി ശക്തി ഉണർത്തിയ സൂപ്പർ ഹീറോ ആയി മുകേഷ ഖന്ന വേഷമിട്ട പാരമ്പരയുടെ സംവിധായകൻ ദിനകർ ജാനി ആയിരുന്നു. ഇന്ത്യയിലും വിദേശത്തും വലിയ ജനപ്രീതി നേടിയ പരമ്പരയായിരുന്നു ശക്തിമാൻ.













Discussion about this post