ബംഗളൂരു: കഴിഞ്ഞ സീസണിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനായി മിന്നും പ്രകടനം നടത്തിയ യുവതാരം ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാൻ റോയൽസ് 7.75 കോടി നൽകി ടീമിൽ എത്തിച്ചു. പടിക്കലിനായി ബംഗളൂരുവും ചെന്നൈ സൂപ്പർ കിംഗ്സും ശക്തമായി രംഗത്തുണ്ടായിരുന്നു.
വെസ്റ്റ് ഇൻഡീസ് താരം ഷിംറോണ്‍ ഹിറ്റ്മയറിന് 8.5 കോടി ലഭിച്ചത് അപ്രതീക്ഷിതമായി. റോയൽസാണ് ഹിറ്റ്മയറിനെയും സ്വന്തമാക്കിയത്. റോബിൻ ഉത്തപ്പ, ഇംഗ്ലണ്ട് ഓപ്പണർ ജയ്സണ്‍ റോയ് എന്നിവർ അടിസ്ഥാന വിലയായ രണ്ടുകോടിക്ക് തന്നെ ലേലത്തിൽ പോയി. ഉത്തപ്പയെ ചെന്നൈയും റോയിയെ ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കി.
4.4 കോടി രൂപ രൂപയ്ക്ക് വെറ്ററൻ ഓൾറൗണ്ടർ ഡ്വയ്ൻ ബ്രാവോയെ ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും ടീമിലെത്തിച്ചു. വിൻഡീസ് ഓൾറൗണ്ടർ ജയിസണ്‍ ഹോൾഡറിനായും വാശിയേറിയ വിളിയുണ്ടായി. പുതിയ ടീമായ ലക്നോ സൂപ്പർ ജയന്റ്സ് 8.75 കോടിക്ക് താരത്തെ സ്വന്തമാക്കി.
സുരേഷ് റെയ്ന, സാക്കിബ് അൽ ഹസൻ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് മില്ലർ എന്നിവർ ആദ്യ ഘടത്തിൽ ലേലത്തിൽ പോയില്ല. ഇവർക്കായി ഒരുഘട്ടം കൂടി ലേലമുണ്ടാകും.
Discussion about this post