കീവ്: റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ വ്ലാടിമർ പുടിനുമായി ചർച്ച നടത്താൻ സന്മനസ്സ് കാട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഉക്രെയ്ൻ എം പി സോഫിയ ഫെദ്യ്ന. ഇന്ത്യയുടെ ഇടപെടൽ ഗുണകരമായ മാറ്റമുണ്ടാക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്. നിലവിലെ സാഹചര്യത്തിൽ സാധ്യമെങ്കിൽ അടിയന്തരമായി മരുന്നുകൾ എത്തിച്ചു നൽകാൻ ഇന്ത്യയോട് ആവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞു.
ഉക്രെയ്ന് ആയുധ പിന്തുണ മാത്രം കിട്ടിയിട്ട് കാര്യമില്ല. ജനങ്ങൾക്ക് ധാർമ്മിക പിന്തുണ അനിവാര്യമാണ്. സാധാരണക്കാരായ ഉക്രെയ്ൻ ജനതയെയും റഷ്യ കൂട്ടക്കൊല ചെയ്യുകയാണ്. സോഫിയ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
ഉക്രെയ്ന്റെ പരമാധികാരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തുടർന്നും ഇന്ത്യയുടെ പിന്തുണ അഭ്യർത്ഥിക്കുകയാണ്. താനിപ്പോൾ ബങ്കറിനുള്ളിലിരുന്നാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു. ഒഡേസ തുറമുഖ നഗരം റഷ്യ പിടിച്ചെടുത്തെന്ന വാർത്ത സോഫിയ തള്ളിക്കളഞ്ഞു. അതൊക്കെ റഷ്യയുടെ കുപ്രചാരണങ്ങളാണെന്നും അവർ പറഞ്ഞു.
Discussion about this post