കീവ്: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യ വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാർ. വിദ്യാർത്ഥികളോട് നാളെ വരെ ഹംഗറി- റുമേനിയ അതിർത്തിയിൽ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. നാളെ ഇന്ത്യൻ വിമാനം എത്തി ഇവരെ കൂട്ടിക്കൊണ്ട് പോരുമെന്നാണ് അറിയിപ്പ്.
യുക്രെയ്നിൽ അകപ്പെട്ട വിദ്യാർത്ഥികൾ അല്ലാത്ത ഇന്ത്യക്കാരെയും മടക്കിക്കൊണ്ടുവരാൻ ഇന്ത്യ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയയ്ക്കാനാണ് നീക്കം. ആയിരം വിദ്യാർത്ഥികളെ ഇന്ന് തന്നെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ നേരത്തെ തന്നെ അതിർത്തി പോസ്റ്റുകളിൽ എത്തിയിട്ടുണ്ട്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാനും നിർദേശമുണ്ട്.
അതിർത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം. സ്റ്റുഡന്‍റ് കോൺട്രാക്റ്റർമാരെ ആവശ്യങ്ങൾക്ക് സമീപിക്കണം. പാസ്പോർട്ട് കയ്യിൽ കരുതണമെന്നും കേന്ദ്ര സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.
Discussion about this post