വാഷിംഗ്ടൺ: എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഉക്രെയ്നിലെ അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകി യു എസ് എംബസി. സാഹചര്യങ്ങൾ ഏത് നിമിഷവും മോശമാകാമെന്നും അമേരിക്ക പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
റഷ്യൻ സൈന്യം ഉക്രെയ്ൻ തലസ്ഥാനമായ കീവിന് തൊട്ടടുത്തെത്തി എന്ന വാർത്ത വന്നതിന് തൊട്ട് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. കീവിന് സമീപം വൻ സ്ഫോടനങ്ങൾ നടന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. അതേസമയം റഷ്യയും ഉക്രെയ്നും തമ്മിൽ ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
ഉക്രെയ്നുമായി ചർച്ച നടത്താൻ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും റഷ്യ അറിയിച്ചിരുന്നു.
Discussion about this post