വാഷിംഗ്ടൺ: ഉക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി സായുധ പോരാട്ടത്തിനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഉക്രെയ്നുള്ള പിന്തുണ തുടരുമെന്നും ബൈഡൻ പറഞ്ഞു.
ഉക്രെയ്നിൽ റഷ്യ നടത്തുന്നത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള ആക്രമണമാണ്. സ്വതന്ത്ര ലോകം എന്ന ആശയത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ തകർക്കാൻ ശ്രമിക്കുകയാണ്. അതിനെ ശക്തമായി അപലപിക്കുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
റഷ്യക്കെതിരെ യുദ്ധം ചെയ്യാനല്ല, മറിച്ച് നാറ്റോ സഖ്യരാഷ്ട്രങ്ങൾക്ക് പ്രതിരോധം തീർക്കാനാണ് യൂറോപ്പിൽ അമേരിക്ക സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. റഷ്യയോടുള്ള പ്രതിഷേധ സൂചകമായി റഷ്യൻ വിമാനങ്ങൾക്ക് അമേരിക്ക വ്യോമപാത നിഷേധിച്ചിട്ടുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു.
Discussion about this post