ഡൽഹി: യുദ്ധം നിമിത്തം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുമ്പോഴും മൂന്ന് മാസമായി വിലക്കയറ്റമില്ലാതെ ഇന്ത്യ. 2021 നവംബർ മാസത്തിന് ശേഷം ഇതുവരെ രാജ്യത്തെ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടില്ല. എന്നാൽ ഉക്രെയ്ൻ- റഷ്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിലക്കയറ്റത്തിനുള്ള സാധ്യതകൾ സജീവമാണ്.
വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചിരുന്നു. അതാണ് കഴിഞ്ഞ ദീപാവലിക്ക് ശേഷം രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചതിന് കാരണം.
വിലക്കയറ്റം ഇല്ലാതെ രാജ്യം മുന്നോട്ട് പോകുമ്പോഴും യുദ്ധം നിമിത്തം പ്രതീക്ഷിക്കപ്പെടുന്ന വിലക്കയറ്റം ഇപ്പോഴേ ആഘോഷമാക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റ് രാജ്യവ്യാപകമായി വിമർശന വിധേയമാക്കപ്പെടുകയാണ്. സൂപ്പർ താര സിനിമകൾക്കും ജനപ്രിയ കായിക മത്സരങ്ങൾക്കും നൽകുന്ന പരസ്യത്തിന് സമാനമാണ് രാഹുൽ ഗാന്ധിയുടെ ഇന്ധന വിലക്കയറ്റത്തിന്റെ പരസ്യം. ലോകം യുദ്ധക്കെടുതിയിലും വിലക്കയറ്റത്തിലും മുഴുകുമ്പോൾ അത് ആഘോഷിക്കുന്ന രാഹുൽ ഗാന്ധിയുടെ മനസ്ഥിതിയും വിമർശന വിധേയമാകുകയാണ്.
फटाफट Petrol टैंक फुल करवा लीजिए।
मोदी सरकार का ‘चुनावी’ offer ख़त्म होने जा रहा है। pic.twitter.com/Y8oiFvCJTU
— Rahul Gandhi (@RahulGandhi) March 5, 2022
Discussion about this post