സൈനിക നടപടിയുമായി മുന്നോട്ടു തന്നെ പോകുമെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്. ഉക്രൈന് മുകളില്‍ വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. നിലവില്‍ ഉക്രൈനിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും വ്ലാഡിമര്‍ പുടിന് പറഞ്ഞു.
നാറ്റോ വ്യാമപാത നിരോധനം ഏര്‍പ്പെടുത്തമെന്ന് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ തടയാനായിരുന്നു ഇത്. ആവശ്യം നാറ്റോ തള്ളിയിരുന്നു. അതിനിടെ മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായില്ല. ഇതേതുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു.
അതേസമയം, യുദ്ധത്തിന്റെ പത്താംനാള്‍ കീവ് – ഹാര്‍കീവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യന്‍ ആക്രമണം. കീവില്‍ വ്യോമാക്രമണം നടന്നതായി കീവ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു െചയ്തു. റഷ്യയുടെ ആക്രമണം യൂറോപ്പിന്റെ സുരക്ഷയ്ക്കുമേലുള്ള ആക്രമണമെന്ന് അമേരിക്ക പ്രതികരിച്ചു . ബിബിസി, സിഎന്‍എന്‍, ബ്ലൂംബെര്‍ഗ് എന്നിവര്‍ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. അതിനിടെ വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ ഉക്രൈന് രംഗത്തെത്തി. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വ്ലോഡിമര്‍ സെലെന്‍സ്കി ആരോപിച്ചു. ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്കി പറഞ്ഞു.
Discussion about this post