ഹവേരി: ഉക്രെയ്നിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി കർണാടക സർക്കാർ. നവീന്റെ പിതാവിന് 25 ലക്ഷം രൂപയുടെ ചെക്ക് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൈമാറി. നവീന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സാധ്യമാകുന്ന എത്രയും വേഗത്തിൽ നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും. കർണാടക സർക്കാർ കേന്ദ്ര വിദേശകാര്യ വകുപ്പുമായി നിരന്തരം സമ്പർക്കത്തിലാണ്. ഉക്രെയ്ൻ അധികൃതരുമായി കേന്ദ്ര സർക്കാർ ചർച്ചകൾ തുടരുകയാണെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.
നവീൻ ശേഖരപ്പക്ക് ആദരാഞ്ജലി അർപ്പിച്ചതായും മാതാപിതാക്കളെ ആശ്വസിപ്പിച്ചതായും കുടുംബത്തിന് ഐക്യദർഢ്യം പ്രഖ്യാപിച്ചതായും ബസവരാജ് ബൊമ്മൈ പറഞ്ഞു. വിലയേറിയ ഒരു മനുഷ്യജീവന് എന്ത് നൽകിയാലും പകരമാവില്ല. കർണാടക സർക്കാർ എന്നും നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post