ഇൻഡോർ: യുദ്ധബാധിത പ്രദേശത്ത് നിന്നും നാട്ടിലെത്തിച്ചതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ഉക്രെയ്നിലെ ഇന്റർനാഷണൽ ബ്ലാക് സീ സർവകലാശാലയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി ഹർഷ്. കഴിഞ്ഞ ദിവസമാണ് ഹർഷ് ഉക്രെയ്നിൽ നിന്നും മദ്ധ്യപ്രദേശിലെ വീട്ടിൽ എത്തിയത്. ഇദ്ദേഹത്തെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വാഗതം ചെയ്തു.
മകനെ സുരക്ഷിതനായി നാട്ടിലെത്തിച്ചതിന് ഹർഷിന്റെ അമ്മ പ്രഗതി മണ്ഡ്ലോയിയും കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞു. ഉക്രെയ്നിൽ യുദ്ധം തുടങ്ങിയ വാർത്ത കേട്ടപ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ആശങ്കയിലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു.
യുദ്ധം രൂക്ഷമായ മാർച്ച് 1ന് ബസിൽ മോൾഡോവയിൽ എത്തി. അവിടെ നിന്നും ഇന്ത്യൻ എംബസി റുമേനിയയിൽ എത്തിച്ചു. വളരെ ബുദ്ധിമുട്ടിയാണ് മോൾഡോവയിൽ എത്തിയത്. അവിടെ നിന്നും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തുകയായിരുന്നു. ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നിയ നിമിഷങ്ങളിലൂടെയാണ് താൻ കടന്ന് പോയതെന്നും ഹർഷ് പറഞ്ഞു.
Discussion about this post