ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിയ പാകിസ്ഥാൻ വിദ്യാർത്ഥിനി, ഉക്രെയ്നിലെ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു. പാകിസ്ഥാനിലെത്തി ഉടൻ കുടുംബത്തോടൊപ്പം ചേരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്മ ഷഫീഖ് പറഞ്ഞു.
‘ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി എന്നെ ഉൾപ്പെടുത്തിയതിന് കീവിലെ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് ഞാൻ എക്കാലവും കടപ്പെട്ടിരിക്കും.‘ വാർത്താ ഏജൻസിയോട് അസ്മ പറഞ്ഞു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പാകിസ്ഥാൻ, നേപ്പാൾ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ വിദ്യാർത്ഥികൾക്കായി ഒന്നും ചെയ്യാത്ത പാക് എംബസിയെയും സർക്കാരിനെയും ഇന്ത്യ രക്ഷപ്പെടുത്തിയ മിഷ അർഷാദ് എന്ന പെൺകുട്ടി രൂക്ഷമായി വിമർശിച്ചിരുന്നു.
Discussion about this post