ലഖ്നൗ: ഉത്തർ പ്രദേശിൽ ലീഡ് ഇരുന്നൂറിനോട് അടുപ്പിച്ച് ബിജെപി മുന്നേറുന്നു. തുടക്കത്തിൽ സമാജ് വാദി പാർട്ടി ബിജെപിക്കൊപ്പമെത്താൻ ശ്രമിച്ചുവെങ്കിലും ഏറെക്കുറേ ഏകപക്ഷീയമാണ് നിലവിലെ ബിജെപി മുന്നേറ്റം. കർഷക സമരം കൊടുമ്പിരി കൊണ്ട ലഖിംപുരിലെ എല്ലാ സീറ്റുകളിലും ബിജെപി മുന്നേറുകയാണ്.
ഗൊരഖ്പുരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദിയോബന്ദിൽ ബ്രിജേഷ് സിംഗും ഫാസിൽനഗറിൽ സ്വാമി പ്രസാദ് മൗര്യയും പ്രയാഗ് രാജ് വെസ്റ്റിൽ സിദ്ധാർത്ഥ് സിംഗ് നാഥും സാന്ദിലയിൽ അൽക സിംഗും ബിജെപിക്ക് വേണ്ടി ശക്തമായ മുന്നേറ്റം കാഴ്ച വെക്കുന്നു.
കോൺഗ്രസ് കോട്ടയായ റായ്ബറേലിയിൽ ബിജെപിയുടെ അദിതി സിംഗും സാർധനയിൽ സംഗീത് സോമും മുന്നിട്ട് നിൽക്കുന്നു. നിലവിൽ 191 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 99 ഇടങ്ങളിൽ സമാജ് വാദി പാർട്ടിയും 6 ഇടങ്ങളിൽ ബിഎസ്പിയും 4 ഇടങ്ങളിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുന്നു.
Discussion about this post